ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമാണെന്ന് ഷാഫി പറമ്പില്‍ എംപി. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഖദര്‍ ധരിക്കാറുണ്ട്. ഖദര്‍ ധരിക്കുന്നവരോട് ആദരവും ബഹുമാനവുമുണ്ടെന്നും അല്ലാത്തവരെ തള്ളിപറയേണ്ട കാര്യമില്ലെന്നും ഷാഫി പറമ്പില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നേതാക്കള്‍ ഖദര്‍ ധരിക്കാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനക്യാമ്പില്‍ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു ഷാഫി.