എംസി റോഡിൽ കോട്ടയം കോടിമതയിൽ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ രണ്ടു പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലാട് സ്വദേശികളായ ജെയ്‌മോൻ ജെയിംസ്, അർജുൻ എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടിനായിരുന്നു അപകടം.
കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ജീപ്പും എതിർ ദിശയിൽ എത്തിയ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ജീപ്പിൽ ഉണ്ടായിരുന്നവരെ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജീപ്പിനുള്ളിൽ അഞ്ചും പിക്കപ് വാനിൽ രണ്ടു പേരുമാണ് ഉണ്ടായിരുന്നത്.