ജൂണ്‍ മാസത്തില്‍ കേരളത്തില്‍ പെരുമഴയായിരുന്നു എന്നല്ലേ നമ്മളെല്ലാം കരുതിയത്? എങ്കില്‍ തെറ്റിപ്പോയി. സാധാരണയെക്കാള്‍ നാലു ശതമാനം മഴകുറയുകയണുണ്ടായതെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു.
ശക്തമായ മഴ , മിക്കജില്ലകളിലും നിരന്തരമായി യെലോ ഓറഞ്ച് അലര്‍ട്ടുകള്‍. ഇങ്ങനെ കാലവര്‍ഷം തിമര്‍ത്തുപെയ്യുകയായിരുന്നു ജൂണ്‍ മാസം മുഴുവന്‍. എന്നാല്‍ അത്രവലിയ മഴയൊന്നും ഈ മുപ്പതു ദിവസം കിട്ടിയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണ ജൂണില്‍ സംസ്ഥാനത്ത് 648 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ടതാണ്, ഇത്തവണ 620 മില്ലീ മീറ്റര്‍ മാത്രമാണ് ലഭിച്ചത്. നാലുശതമാനം കുറവുണ്ടാി. 13 ജില്ലകളിലും ഏകദേശം സാധാരണ തോതില്‍ മഴകിട്ടിയപ്പോള്‍ വയനാട്ടില്‍ കാര്യമായി മഴ കുറഞ്ഞു.
703 മില്ലീ മീറ്റര്‍ ലഭിക്കേണ്ടിടത്ത് 453 മീല്ലീമീറ്ററെ കിട്ടിയുള്ളൂ, 36 ശതമാനത്തിന്‍റെ കുറവ്. കണ്ണൂര്‍,പാലക്കാട്, , പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കൂടുതല്‍ മഴകിട്ടിയതായും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഈ ജൂണ്‍ മാസത്തിന്‍റെ പ്രത്യേകത ശക്തമായ കാറ്റായിരുന്നു. മണിക്കൂറില്‍ 60, 65 കിലോമീറ്റര്‍വരെയുള്ള കാറ്റ് വീശിയടിച്ചപ്പോള്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വ്യാപകമായി വീണു. പരക്കെ നാശനഷ്ടവും ഉണ്ടായി. ഇനി ജൂലൈ മുതല്‍ സെപ്റ്റംബര്‍വരെ മൂന്നു മാസം സാധാരണയെക്കാളും മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.