പത്തനംതിട്ട കല്ലേലിയിൽ കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിനിടയിൽ 8 വനപാലകർക്ക് പരുക്ക് . കല്ലേലിയിൽ പകൽസമയത്ത് അടക്കം കാട്ടാനകൾ ഇറങ്ങിയതോടെയാണ് വനപാലകരുടെ ദൗത്യം തുടങ്ങിയത്.
ജനവാസ മേഖലയിൽ നിരന്തരം ഇറങ്ങുന്ന കാട്ടാനകളെ തിരിച്ചറിഞ്ഞ് തിരികെ കാട്ടിലേക്ക്കടത്തിവിടുന്നതാണ് ദൗത്യം. . കോന്നി റേഞ്ചിന് കീഴിൽ സൗത്ത് കുമരംപേരൂർ വനാതിർത്തിക്കുളളിലും വയക്കരവനമേഖലയിലും ആണ് ഇന്നലെ തിരച്ചിൽ നടത്തിയത്. കാട്ടിൽപകൽ സമയത്ത് നിലയുറപ്പിച്ചആനകൾ രാത്രികാലങ്ങളിൽ അച്ചൻകോവിൽ നദി കടന്ന് കൈതച്ചക്ക തോട്ടത്തിലേക്ക്കൂട്ടത്തോടെവരുന്ന സാഹചര്യമാണ്.
നദീതീരത്ത് കണ്ട കാട്ടാനയെ തുരത്തുന്നതിനിടെയാണ് എട്ടുപേർക്ക് പരുക്കേറ്റത്. ജനവാസ മേഖലയിൽ വൈകുന്നേരം 4 മണി മുതൽ രാവിലെ 9 മണി വരെ നിരീക്ഷണ പെട്രോളിങ്ങുണ്ട്. കോന്നി ദ്രുതകർമ്മ സേനയിലും മറ്റ് ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നുമുള്ള 64 ഉദ്യോഗസ്ഥർ പങ്കെടുത്തു. കോന്നി കുളത്തുമണ്ണിലും സമാനമായ കാടുകയറ്റൽ തുടരുന്നുണ്ട്.