കോൺഗ്രസ് എംപി ശശി തരൂർ ബിജെപിയിലേക്ക് പോകുമോ എന്ന വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തരൂരിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളെ കൂടി വിലയിരുത്തിയാണ് പണ്ഡിറ്റ് നിലപാട് പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയം മാറുക എന്നത് തീർത്തും വ്യക്തിപരമാണെന്നും, ആകാശം പോലെ ഒരുപാട് സാധ്യതകൾ ബിജെപിയിൽ പോയാൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റിന്റെ പൂർണ രൂപം
കോൺഗ്രസ് എംപി ശശി തരൂർ ബിജെപിയിലേക്ക് പറന്നു പോകുമോ എന്നാണ് കുറെ ആഴ്ചകൾ ആയുള്ള ചർച്ച. ഇതിനിടയിൽ നിഗൂഡ പോസ്റ്റുമായി തരൂർ ജിയും എത്തി. "പറക്കാൻ അനുവാദം ചോദിക്കരുത്, ചിറകുകൾ നിങ്ങളുടേത്, ആകാശം ആരുടേതുമല്ല".. എന്നാണ് പോസ്റ്റ്. അതായത് രാഷ്ട്രീയം മാറുക എന്ന പറക്കൽ തീർത്തും വ്യക്തിപരമാണ്. ആകാശം പോലെ ഒരുപാട് സാധ്യതകൾ ബിജെപിയിൽ പോയാൽ ഉണ്ട് എന്നർത്ഥം.
ബിജെപി യിലേക്ക് തരൂർ ജി മാറുകയാണെങ്കിൽ ആദ്യം കോൺഗ്രസ് എംപി സ്ഥാനം രാജിവെക്കണം'. എങ്കിൽ തിരുവനന്തപുരം വീണ്ടും ഇലക്ഷൻ ഉണ്ടാകും. വീണ്ടും അവിടെ UDF, BJP പോര് ഉണ്ടാകാം. (ആര് വിജയിച്ചാലും.. ?) പക്ഷെ അങ്ങനെ സംഭവിച്ചാൽ ഇദ്ദേഹം ബിജെപി സ്ഥാനാർഥിയായി അവിടെ നിൽക്കില്ല എന്നാണ് എന്റെ നിരീക്ഷണം.. പകരം രാജീവ് ചന്ദ്രശേഖർജിക്കു വീണ്ടും അവസരം കിട്ടുമെന്ന് കരുതാം.
ഈ വണ്ട് പറന്നു താമരയിൽ ചെന്നിരിക്കുമോ എന്ന് കണ്ടറിയാം..
തുടർച്ചയായി മോദിജിയെ സ്തുതിച്ചതിന്റെ പേരിൽ കോൺഗ്രസ് ഇദ്ദേഹത്തെ ഇതുവരെ പുറത്താക്കിയിട്ടില്ല. ഇനി ഇപ്പോൾ സ്വന്തം നിലയിൽ രാജിവെക്കുമോ എന്ന് നോക്കാം. തന്റെ ഭാവിക്കു ഏതാണോ കൂടുതൽ നല്ലത്, അങ്ങനെ അദ്ദേഹം തീരുമാനം എടുക്കട്ടെ. ബിജെപി ഇതുവരെ ഒരു ഓഫറും അങ്ങേർക്കു മുന്നിൽ വെച്ചിട്ടില്ല.
(വാൽ കഷ്ണം...ശശി തരൂർ ജി ബിജെപി യിൽ വരുമോ ഇല്ലയോ എന്നത് വിഷയമല്ല. അദ്ദേഹത്തിന്റെ കഴിവുകൾ ഉപയോഗപ്പെടുത്തണം)