തൃശൂർ കുതിരാനിൽ യുവാവും യുവതിയും ലോറിയിടിച്ച് മരിച്ചു. ഹെൽമെറ്റ് താഴെ വീണപ്പോൾ എടുക്കാനിറങ്ങിയപ്പോൾ ലോറി ഇടിച്ചു. ദേഹത്തു കൂടെ ലോറി കയറിയിറങ്ങി. മരിച്ചവർ എറണാകുളം സ്വദേശികളാണെന്ന് സംശയിക്കുന്നു. ദീർഘദൂര റൈഡേഴ്സ് ആണെന്ന് പൊലീസ് പറയുന്നു. കുതിരാൻ തുരങ്കത്തിന് സമീപമുള്ള പാലത്തിൽ രാത്രി ഒൻപതരയോടെയാണ് അപകടം.