കൊടകരയിൽ പഴയ ഇരുനില കെട്ടിടത്തിന്റെ മുൻഭാഗം തകർന്നു വീണ അപകടത്തിൽ മൂന്ന് അതിഥിത്തൊഴിലാളികളെ കണ്ടെത്തി. ഇതിൽ ഒരാളെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, രണ്ടുപേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. ഏകദേശം പതിനഞ്ചോളം പേർ ഈ വീട്ടിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.