മലബാർ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. കണ്ണൂർ ആറളം ഫാമിൽ ഇടിമിന്നലേറ്റ് ചെത്തു തൊഴിലാളി മരിച്ചു.
പാലക്കാട് ആലത്തൂർ ഗായത്രി പുഴയിൽ കഴിഞ്ഞ ദിവസം കാണാതായ കാവശേരി സ്വദേശി പ്രണവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് നദികളിലെ ജലനിരപ്പ് ഉയർന്നതോടെ മാവൂർ, മുക്കം പ്രദേശങ്ങളിൽ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറി.
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്.കണ്ണൂർ ആറളം ഫാമിൽ ചെത്തു തൊഴിലാളി ഇടിമിന്നൽ ലേറ്റ് മരിച്ചു.ആറളം ഫാമിലെ രാജീവൻ ആണ് മരിച്ചത്. കള്ളു ചെത്തുന്നതിനിടെ തെങ്ങിൽ വച്ച് ഇടിമിന്നലേക്കുകയായിരുന്നു. പാലക്കാട് ആലത്തൂർ ഗായത്രി പുഴയിൽ മുന്നു ദിവസം മുമ്പ് കാണായത പ്രണവിന്റെ മൃതദേഹം രാവിലെയാണ് പട്ടാമ്പി ഭാരത പുഴയിൻ നിന്ന് കണ്ടെത്തിയത്. ജലനിരപ്പ് ഉയർന്ന തിനെ തുടർന്ന് മൃതദേഹം പട്ടാമ്പി ഭാരത പുഴയിലേക്ക് ഒഴുകിയെത്തിയത് ആണെനാണ് നിഗമനം. ഷൊർണൂരിൽ ഭാരതപ്പുഴ കരകവിഞ്ഞു നമ്പ്രം റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതോടെ ശാന്തിതീരം പൊതുശ്മശാനത്തിലേക്ക് വാഹനങ്ങൾ എത്താതായി. ജലനിരപ്പ് ഉയർന്നതോടെ ശിരുവാണി ഡാമിന്റെയും തൃത്താല വെള്ളിയാങ്കല്ലിന്റെ 26 ഷട്ടറുകളും ഉയർത്തി.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും മഴ ശക്തമാണ്. ചാലിയാർ, ചെറുപുഴ, ഇരവഞ്ഞിപ്പുഴ തുടങ്ങിയ പ്രധാന നദികളിലെ ജലനിരപ്പ് ഉയർന്നു കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാത്തമംഗലം മുക്കം തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമീണ റോഡുകളിൽ വെള്ളം കയറി. മാവൂരിൽ മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.