ഇടുക്കി ചെല്ലാർകോവിലിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർഥി ഷാനറ്റിന്റെ സംസ്കാരം പൂർത്തിയായി. ഏജൻസി ചതിച്ചതിനെ തുടർന്ന് കുവൈത്തിൽ പെട്ടുപോയ അമ്മ ജിനു തിരിച്ചെത്തിയതോടെയാണ് ഇന്ന് സംസ്കാരം നടത്തിയത് . അമ്മ കൊണ്ടുവന്ന സമ്മാനങ്ങൾ ഇനിയിങ്ങനെ നെഞ്ചോട് ചേർക്കാൻ ഷാനറ്റ് ഉണ്ടാകില്ല. നാടൊന്നാകെ കണ്ണീരണിഞ്ഞാണ് ഷാനറ്റിന് വിടപറയാൻ കൂട്ടമായെത്തിത്
കഴിഞ്ഞ ചൊവ്വഴ്ച്ചയാണ് ഷാനറ്റും സുഹൃത്ത് അലനും വാഹനാപകടത്തിൽ മരിച്ചത്. കുവൈത്തിലുള്ള അമ്മ ജിനുവിന് മടങ്ങിവരാൻ സാധിക്കത്തതിനാൽ ഷാനറ്റിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള എം പി മാരും കുവൈത്ത് മലയാളി അസോസിയേഷനും ചേർന്നാണ് ജിനുവിനെ നാട്ടിലെത്തിച്ചത്. വീട്ടിലെ പൊതുദർശനത്തിനുശേഷം നാലുമണിയോടെ ഷാനറ്റിന്റെ മൃതദേഹം ഒലിവുമല യാക്കോബായ പള്ളിയിൽ സംസ്കരിച്ചു