TOPICS COVERED

തെരുവുനായ ശല്യത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. മന്ത്രിമാരായ എം.ബി.രാജേഷും, ജെ.ചിഞ്ചുറാണിയും വിവിധ വകുപ്പ് മേധാവിമാരും പങ്കെടുക്കും. എ.ബി.സി കേന്ദ്രം നടപ്പാക്കുന്നതിന് സംസ്ഥാനത്തിന് പരിമിതിയുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടാനാണ് നീക്കം. 

നാട്ടിലിറങ്ങാന്‍ കഴിയാത്ത സ്ഥിതി. നടന്ന് പോകുന്നവരെയും ബൈക്ക് യാത്രികരെയും നായ്ക്കള്‍ തലങ്ങും വിലങ്ങും കടിച്ച് പരുക്കേല്‍പ്പിക്കുന്ന അവസ്ഥ. വന്ധ്യംകരണം ശാസ്ത്രീയമായി നടപ്പാക്കുകയാണ് ഏക പോംവഴിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും ഇതിന് ഫലപ്രദമായി തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ടിട്ടുണ്ടോ എന്ന സംശയമുണ്ട്. 

അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും പങ്കെടുക്കും. എ.ബി.സി കേന്ദ്രം നടത്തുന്നതിനും നിലവിലെ ചട്ടങ്ങളിലും ഇളവ് വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. ഇതോടൊപ്പം കലക്ടര്‍മാരുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന മേധാവികളുടെ യോഗം ചേര്‍ന്ന് എ.ബി.സി കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള സാധ്യതകള്‍ കൂടുതല്‍ വേഗത്തിലാക്കാനും ആവശ്യപ്പെടും. 

ENGLISH SUMMARY:

A high-level meeting will be held next week in Thiruvananthapuram to discuss measures against the rising stray dog menace. Ministers M. B. Rajesh and J. Chinchurani, along with various department heads, will participate. Despite repeated claims that the state faces limitations in implementing ABC centers, Kerala plans to urge the central government once again to relax existing regulations.