bjiu-death

ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കാനിരിക്കെ ഗൃഹനാഥൻ റോഡ് അപകടത്തിൽ മരിച്ചു. കുട്ടനാട് മങ്കൊമ്പ് വട്ടക്കളത്തിൽ ശൈലേഷ് കുമാർ എന്ന ബിജു ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എം.സി റോഡിൽ തുരുത്തി മിഷൻ പള്ളിക്കു സമീപത്താണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു.

ഉടന്‍ ശൈലേഷ് കുമാറിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. തുരുത്തിയിൽ വീടും പുരയിടവും വാങ്ങി അറ്റകുറ്റപ്പണികൾ നടത്തി ഇന്ന് ഗ്യഹപ്രവേശന ചടങ്ങ് നടത്താനിരിക്കെയാണ് അപകടം. സംസ്കാരം ഇന്ന് മൂന്നിന് മങ്കൊമ്പിലെ കുടുബവീട്ടിൽ.

ENGLISH SUMMARY:

In a heartbreaking incident, Biju (Shailesh Kumar) of Vattakalathil, Mankombu, Kuttanad, died in a road accident on the very day of his housewarming ceremony. The accident occurred on Thursday night near Thuruthy Mission Church on the MC Road when a motorcycle hit him while he was crossing the road. Though rushed to Changanassery Taluk Hospital and later referred to Kottayam Medical College, he succumbed to his injuries on the way. Biju had recently bought a house and land in Thuruthy and was preparing for the housewarming ceremony scheduled for today. His funeral will take place at 3 PM at his family home in Mankombu.