ഇടുക്കി മൂന്നാർ ദേവി കുളത്ത് അഞ്ച് വിദ്യാർഥികളെ തെരുവുനായ ആക്രമിച്ചു. ദേവികുളം തമിഴ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാസ് വൺ, പ്ലസ് ടു വിദ്യാർഥികളെയാണ് രാവിലെ സ്കൂളിന് സമീപം തെരുവുനായ ആക്രമിച്ചത്. അഞ്ച് വിദ്യാർഥികളും ദേവികുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ എട്ടാം ക്ലാസ്സ് വിദ്യാർഥിയെയും തെരുവുനായ ആക്രമിച്ചിരുന്നു. മൂന്നാർ ദേവികുളം മേഖലയിൽ കാലങ്ങളായി തെരുവു നായ ശല്യം രൂക്ഷമാണ്