തിരുവനന്തപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകിയോടുന്നു. രാവിലെ അഞ്ചേ ഇരുപതിന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. വന്ദേഭാരത്, ജനശതാബ്ദി, പരശുറാം എന്നിവയും വൈകിയോടുന്നു. ലോകമാന്യതിലക് സൂപ്പര്‍ ഫാസ്റ്റ് മൂന്നു മണിക്കൂര്‍ വൈകിയോടുന്നു. കൊല്ലം പോളയത്തോട് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു തടസ്സപ്പെട്ട ഗതാഗതം പൂർണമായി പുനസ്ഥാപിച്ചു. ആദ്യത്തെ ട്രാക്കിലൂടെയുള്ളത് രാത്രി 11 മണിക്കും രണ്ടാമത്തെ ട്രാക്കിലൂടെ ഉള്ളത് പുലര്‍ച്ചെ 2.20നുമാണ് പുനഃസ്ഥാപിച്ചത്. ഇലക്ട്രിക് ലൈനിൽ തട്ടി മരത്തിന് തീപിടിച്ചിരുന്നു