സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
അവധി പ്രഖ്യാപിച്ച ജില്ലകൾ:
എറണാകുളം
ഇടുക്കി
കാസർകോട്
മലപ്പുറം
തൃശൂർ
വയനാട്
കോട്ടയം
കോഴിക്കോട് (സ്കൂളുകൾക്ക് മാത്രം)
കണ്ണൂർ (സ്കൂളുകൾക്ക് മാത്രം)
കൂടാതെ, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്ത മഴയ്ക്ക് കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ നദികളുടെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ജാഗ്രതാ നിർദേശം നൽകിയ നദികൾ:
കാസർകോട് ജില്ല: നീലേശ്വരം, കാര്യങ്കോട്, ഉപ്പള, മൊഗ്രാൽ നദികൾ
പത്തനംതിട്ട ജില്ല: അച്ചൻകോവിൽ, മണിമല നദികൾ
തിരുവനന്തപുരം ജില്ല: കരമന നദി
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 19 വരെ മത്സ്യബന്ധനം പൂർണ്ണമായും വിലക്കി. രൂക്ഷമായ കടലാക്രമണത്തിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ബീച്ചുകളിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ENGLISH SUMMARY:
Due to continued warnings of extremely heavy rainfall in Kerala, educational institutions—including professional colleges—in eight districts will remain closed tomorrow. The districts are Ernakulam, Idukki, Kasaragod, Malappuram, Thrissur, Wayanad, and partially in Kozhikode and Kannur (only schools). Additionally, schools in Kuttanad Taluk of Alappuzha district will also observe a holiday. The heavy rains are triggered by a cyclonic circulation over the Bay of Bengal and strong westerly winds. Riverbanks in multiple districts have been placed on high alert, and fishing has been completely banned in Kerala, Karnataka, and Lakshadweep coasts until June 19.