MSC കപ്പല്‍ കമ്പനിക്കെതിരെ സര്‍ക്കാര്‍ ക്രമിനല്‍ കേസിലേക്ക് നീങ്ങിയത് വിജിലന്‍സ് അന്വേഷണം ഭയന്നെന്ന സംശയം ബലപ്പെടുന്നു. MSCക്കെതിരെ കേസെടുക്കേണ്ടെന്ന ധാരണ മലയാള മനോരമ ദിനപത്രം പുറത്ത് വിട്ടതിന് പിന്നാലെ ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ ബെന്‍സി ജെറോം വിജിലന്‍സിനെ സമീപിച്ചിരുന്നു. ഇതേ പരാതി കോടതിയിലെത്തിയാല്‍ ഉണ്ടാകാവുന്ന തിരിച്ചടിയും സര്‍ക്കാര്‍ മുന്നില്‍ കണ്ടിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.
MSCക്കെതിരെ തല്ക്കാലം കേസ് വേണ്ടെന്ന ചീഫ് സെക്രട്ടറിയുടെ കത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് സിപിഎം നേതാവിനെ കൊണ്ട് പരാതി എഴുതിവാങ്ങിച്ച് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസ് എടുത്തത്. എന്നാല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കപ്പുറം ഇത്തരത്തില്‍ കുറിപ്പെഴുതിയ ചീഫ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ ബെന്‍സി ജെറോം ഒന്‍പതാം തീയതി വിജിലന്‍സിനെ സമീപിച്ചിരുന്നു. ആവശ്യം വിജിലന്‍സ് തള്ളിയാലും സ്വകാര്യ അന്യായത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതിക്ക് നിര്‍ദേശിക്കം. ഇതെല്ലാം മുന്നില്‍ കണ്ട്, ഒടുവില്‍ കോസ്റ്റല്‍ പൊലീസ് എഫ്ഐആര്‍ ഇട്ടെങ്കിലും കേസ് വേണ്ടന്ന കുറിപ്പ് ഇപ്പോഴും ഔദ്യോഗിക രേഖയില്‍ നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് എഫ്ഐആര്‍ ദുര്‍ബലമാക്കിയതെന്ന് വിജിലന്‍സിനെ സമീപിച്ച പരാതിക്കാരന്‍ ആരോപിക്കുന്ന
കേസ്റ്റല്‍ പൊലീസ് എഫ്ഐആര്‍ ഇട്ടെങ്കിലും തുടര്‍നടപടികളിലേക്ക് ഇനിയും കടന്നിട്ടില്ല. ജീവനക്കാരുടെ ഉള്‍പ്പടെ മൊഴി രേഖപ്പെടുത്തിയാണ് കോസ്റ്റല്‍ പൊലീസ് ഇനി മുന്നോട്ട് പോകേണ്ടത്.