സംവിധായകൻ നാദിർഷായുടെ പൂച്ചയെ കൊന്നെന്ന പരാതിയില്‍ കേസ്. എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെയാണ് കേസ്. തന്‍റെ പൂച്ചയെ പരീക്ഷണവസ്തുവാക്കിയെന്നും അനസ്തീസിയ നല്‍കിയത് ഡോക്ടറില്ലാതെയെന്നും നാദിര്‍ഷാ മനോരമ ന്യൂസിനോട് പറഞ്ഞു. പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ട് വലിച്ചാണ് ഗ്രൂമിങ്ങിന് കൊണ്ടുപോയതെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ വീഴ്ചയില്ലെന്ന് ആശുപത്രി ഉടമ ഡോ. അനീഷ് ആന്‍റണി മനോരമ ന്യൂസിനോട് പറഞ്ഞു. അനസ്തീസിയ നല്‍കിയത് ഡോക്ടര്‍ തന്നെയെന്നും കൃത്യ അളവിലാണെന്നും അനീഷ് ആന്‍റണി വ്യക്തമാക്കി.
നാദിര്‍ഷയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ പ്ലീസ്.... ഞാൻ കേസ് കൊടുത്തിട്ടുണ്ട്