തൃശൂരില്‍ ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാര്‍ഥി മരിച്ചു. പാറപ്പുറത്ത് നിന്നിരുന്ന വടൂക്കര സ്വദേശി ഷമീറിന്‍റെ മകന്‍ ഷഹബീനാ(17)ണ് കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ജൂബിലി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് വെളുപ്പിനെയോടെ മരണം സംഭവിക്കുകയായിരുന്നു.
ENGLISH SUMMARY:
Shahabeen (17), a student from Vadookkara, died after slipping from a rock and falling into Pattathippara Waterfalls in Thrissur. He succumbed to injuries at Jubilee Hospital.