idukki-waterfall

TOPICS COVERED

ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് യുവാവ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തമിഴ്നാട് മധുര സ്വദേശിയാണ് ഒഴുക്കിൽ പെട്ടത്. രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണുവാൻ എത്തുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടയിൽ യുവാവ് ഒഴുക്കിൽ പെട്ടെങ്കിലും പാറയിൽ തങ്ങിനിന്നു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തുകയായിരുന്നു. കയർ യുവാവിന്റെ ശരീരത്തിൽ കെട്ടി വലിച്ച് കയറ്റി.

യുവാവ് തങ്ങി നിന്നതിന് താഴെ വലിയ രണ്ട് കായങ്ങളാണ് ഉള്ളത്. ഇവിടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വർഷവും രണ്ട് യുവാക്കൾ മരണപ്പെട്ടിരുന്നു. ഇവിടെ എത്തുന്നവർ വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകരുതെന്ന് കർശന നിർദേശവും ഉള്ളതാണ്. ഇത് അവഗണിച്ചാണ് ആളുകൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്

ENGLISH SUMMARY:

A tourist from Madurai, Tamil Nadu, was miraculously rescued after slipping and falling into the Thooval Waterfalls in Nedumkandam, Idukki, yesterday evening. The man, part of a four-member group visiting Ramakkalmedu, was attempting to take a selfie when he lost his footing and was swept into the powerful current. Fortunately, he managed to cling to a rock. His companions' shouts alerted locals, who quickly arrived at the scene. They used ropes to secure the man and pull him to safety, averting a potential tragedy.