നടൻ ഷൈൻ ടോം ചാക്കോയും അമ്മ മരിയ കാർമലും തൃശൂർ സൺ ആശുപത്രിയിൽ ചികിൽസയിൽ തുടരുന്നു. തമിഴ്നാട്ടിൽ കാറപകടത്തിലാണ് പരുക്കേറ്റത്. അപകടത്തിൽ മരിച്ച അച്ഛൻ ചാക്കോയുടെ മൃതദേഹം ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ന്യൂസിലൻഡിലുള്ള മകൾ ഇന്ന് രാത്രി പത്തു മണിയോടെ എത്തും. തിങ്കളാഴ്ച രാവിലെ 10.30ന് തൃശൂര്‍ മുണ്ടൂര്‍ കര്‍മല മാതാവിന്‍ പള്ളിയിലാണ് ചാക്കോയുടെ സംസ്കാരം . ഞായറാഴ്ച വൈകിട്ട് അഞ്ചുമണിമുതല്‍ മുണ്ടൂരിലെ വസതിയില്‍ പൊതുദര്‍ശനം ഉണ്ടാകും. ഷൈനിന്റെ കൈയ്ക്ക് ശസ്ത്രക്രിയ വേണം. ഷൈനിനെ കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി . ഷൈനിന്‍റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സുരേഷ്ഗോപി പറഞ്ഞു.