പാലക്കാട് ഇരുചക്ര വാഹനം കുഴിയിൽപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് ലോറികയറി ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കരുവപാറ സെൻ പോൾസ് സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ഭാര്യ ജയന്തി മാർട്ടിൻ (37)യാണ് മരിച്ചത്. ബൈക്കില്‍ നിന്നും തെറിച്ചുവീണ ജയന്തിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാത്രി 9 മണിയോടെയായിരുന്നു അപകടം. പലതവണ കുഴി അടക്കാന്‍ അധികാരികളെ സമീപിച്ചെങ്കിലും അതിനുള്ള നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.