TOPICS COVERED

കണ്ണൂരില്‍ ബസിന്‍റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ അപകടം. എയര്‍ സസ്പെന്‍ഷനിടയില്‍ തല കുടുങ്ങി മെക്കാനിക് ആയ പാട്യം സ്വദേശി സി.വി.സുകുമാരനാണ് മരിച്ചത്. അറുപത് വയസായിരുന്നു. രാവിലെ എട്ടുമണിയോടെ ബസ് നന്നാക്കാനെത്തിയ സുകുമാരനെ 10 മണിയായിട്ടും ഭക്ഷണം കഴിക്കാന്‍ കാണാതിരുന്നതിനെ തുടര്‍ന്ന് മകന്‍ അന്വേഷിച്ചെത്തുകയായിരുന്നു. ബസിന് സമീപത്തെത്തി നോക്കിയപ്പോഴാണ് തല കുടുങ്ങിയ നിലയില്‍ അച്ഛനെ കണ്ടെത്തിയത്. ഉടന്‍ ശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

ENGLISH SUMMARY:

C.V. Sukumaran (60) from Padyam, a mechanic, tragically died in Kannur after his head became trapped in a bus's air suspension system while he was checking an air leak. The incident occurred when his son found him unconscious after he didn't appear for breakfast.