നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം വേണമെന്നും, തന്റെ കയ്യിൽ അതിനുള്ള പണം ഇല്ലെന്നും പറഞ്ഞ പി.വി അൻവറിന്റെ ആസ്തി 52 കോടി 21 ലക്ഷം രൂപ . 20 കോടിയാണ് ബാധ്യത രേഖപ്പെടുത്തിയിട്ടുള്ളത്.  സ്വർണവും, ജംഗമ വസ്തുക്കളുമായി 18 കോടി 14 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നും പറയുന്നു. 

നാമനിർദ്ദേശപത്രികയിലെ സ്വത്തു വിവരക്കണക്കിലാണ് ഈ രേഖപ്പെടുത്തൽ. എം.സ്വരാജിന് 62 ലക്ഷം രൂപയുടെ ആസ്തിയും 9 ലക്ഷം രൂപയുടെ ബാധ്യതയുമാണുള്ളത്.

നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും കൈയില്‍ നയാ പൈസയില്ലെന്നായിരുന്നു മുന്‍പ് പി വി അന്‍വര്‍ പറഞ്ഞിരുന്നത്. മത്സരിക്കാന്‍ ഒരുപാട് കാശുവേണമെന്ന് അന്ന് വാര്‍ത്താസമ്മേളനത്തിളാണ് അന്‍വര്‍ വ്യക്തമാക്കിയത്. മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ശേഷിയില്ലെന്ന് പറഞ്ഞ അന്‍വറിന്റെ ആസ്തിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  

ENGLISH SUMMARY:

P.V. Anvar, who stated that he does not have the money to contest in the Nilambur by-election and that funds are required for it, has assets worth ₹52.21 crore. He has declared liabilities amounting to ₹20 crore. It is also reported that he possesses movable assets, including gold, worth ₹18.14 crore.