സർക്കാർ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി എംഎൽഎ എം.എം. മണിയുടെ സഹോദരൻ ലംബോദരന്റെ ഇടുക്കിയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രം. കനത്തമഴയെ തുടർന്ന് സഹസിക വിനോദസഞ്ചാരത്തിന് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് മറികടന്ന് ഇരുട്ടുകാനത്ത് സിപ്പ് ലൈൻ പ്രവർത്തിക്കുന്നു. കർശന നടപടിയെടുക്കണമെന്നിരിക്കെ ലംബോദരനെ തൊടാൻ മടിക്കുകയാണ് റവന്യു വകുപ്പ്.
അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സിപ് ലൈനെന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രമാണിത്. ഇവിടെനിന്ന് 50 മീറ്റർ മാറിയാണ് മണ്ണിടിച്ചിൽ ഭീഷണി മൂലം ജില്ലാ ഭരണകൂടം ബാരിക്കേട് വച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. മേഖലയിൽ ജീപ്പ് സവാരിക്ക് പോലും അനുമതി നൽകിയിട്ടില്ല. എന്നാൽ സഞ്ചാരികളുമായി അത്യന്തം അപകടകരമായ സിപ് ലൈന്റെ പ്രവർത്തനം എതിർപ്പൊന്നുമില്ലാതെ ഇങ്ങനെ തുടരുകയാണ്
ഉത്തരവ് മറികടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജില്ല പൊലീസ് മേധാവിയെയടക്കം ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു സിപ് ലൈൻ ഇവിടെ പ്രവർത്തിക്കുന്നത് അറിഞ്ഞ മട്ടില്ല
ഒരാഴ്ചക്കിടെ ഇരുട്ടുകാനം മുതൽ രണ്ടാംമൈൽ വരെ നിരവധിയിടത്താണ് മണ്ണിടിഞ്ഞത്. അപകടകരമായ മേഖലകളിൽ സാഹസിക വിനോദങ്ങൾ നടത്താൻ അനുമതി നൽകിയിട്ടില്ലെന്നാണ് ദേവികുളം തഹസിൽദാറിന്റെ വിശദീകരണം
നിരോധനം നീക്കിയെന്ന് നവമാധ്യമങ്ങളില്‍ കണ്ടെന്ന് എം.എം. ലംബോദരന്‍. 30ാം തീയതി വരെ അടച്ചിരുന്നു, അതിനുശേഷമാണ് തുറന്നത്. ജില്ലയിലെ എല്ലാ സിപ്‌ലൈനുകളും തുറന്നെന്നും ലംബോദരന്‍ മനോരമ ന്യൂസിനോട്. നല്ല കാലാവസ്ഥ ആയതിനാലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. തനിക്ക് കിട്ടിയ നോട്ടിസില്‍ 30വരെ നിര്‍ത്തിവയ്ക്കാനായിരുന്നു നിര്‍ദേശം. പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കുമെന്നും ലംബോദരന്‍.