സംഘടനാ സംവിധാനം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിനായി കേന്ദ്രീകരിച്ച് LDF. ജൻമനാടായ പോത്തുകല്ല് മേഖലയിലാണ് എം. സ്വരാജിന്‍റെ പ്രചാരണവും, വോട്ടു തേടലും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം, നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ നാന്ദിയാക്കുമെന്ന് ഇടത് സ്ഥാനാർഥി ആവർത്തിച്ചു.
പോത്തുകല്ലിലെ വെള്ളിമുറ്റത്ത് നിന്ന് സ്ഥാനാർഥി പ്രചാരണം ആരംഭിച്ചു. മുരുകാഞ്ഞിരവും, പാതാറും, പൂളപ്പാടവും പിന്നിട്ട് പ്രചാരണ വാഹനം നീങ്ങി. എല്ലായിടത്തും പ്രവർത്തകരുടെ വരവേൽപ്പ്. ചുരൽമല ദുരന്തത്തിലെ മൃതദേഹങ്ങൾ ഒലിച്ചു വന്ന ചാലിയാറിന്‍റെ തീരത്തെ ശാന്തിഗ്രാമിലും, പനങ്കയത്തും പ്രവർത്തകരോട് മിണ്ടി. ഉപതിരഞ്ഞെടുപ്പ് ഫലം, വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ നാന്ദിയാകുമെന്ന് ആവർത്തിച്ചു.
നിലമ്പൂരും, അടുത്ത തദ്ദേശവും, അടുത്ത നിയമസഭയും എൽഡിഎഫ് ജയിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം.
വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്, ഭരണാനുകൂല്യത്തിൽ നിന്ന്, വിവാദങ്ങളിൽ ഉൾപ്പെടാതെ എല്ലാ നിലയ്ക്കും പഴുതടച്ച പ്രവർനങ്ങളുമായി നീങ്ങുകയാണ് നിലമ്പൂരിൽ LDF.