ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ മനീഷ് ഖന്ന ആക്കുളം ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് ചുമതലയേറ്റു. സൗത്ത് വെസ്റ്റേൺ എയർ കമാൻഡിൽ സീനിയർ എയർ സ്റ്റാഫ് ഓഫീസർ ആയിരുന്നു. അതി വിശിഷ്ട സേവാ മെഡൽ, വായു സേന മെഡൽ ജേതാവാണ്. 1986 ഡിസംബർ 06-ന് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിൽ പ്രവേശിച്ച അദ്ദേഹം, എ കാറ്റഗറി യോഗ്യതയുള്ള ഫ്ലൈയിംഗ് ഇൻസ്ട്രക്ടറാണ്.
നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, കോളേജ് ഓഫ് എയർ വാർഫെയർ, നാഷണൽ ഡിഫൻസ് കോളേജ് എന്നിവയിലെ പൂർവ വിദ്യാർഥിയുമാണ്. വിവിധ യുദ്ധവിമാനങ്ങളിലും പരിശീലന വിമാനങ്ങളിലുമായി 4000 മണിക്കൂറിലധികം പറന്നിട്ടുണ്ട്.
വ്യോമ പ്രതിരോധം, ഗ്രൗണ്ട് അറ്റാക്ക്, സ്ട്രാറ്റജിക് റെക്കണൈസൻസ്, ഇലക്ട്രോണിക് വാർഫെയർ എന്നിവയിലെ പരിചയത്തിന് പുറമേ, ബോട്സ്വാന പ്രതിരോധ സേനയിലെ ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ എന്ന നിലയിലും പ്രവര്‍ത്തിച്ചു. ഫൈറ്റർ സ്ക്വാഡ്രണിലെ കമാൻഡിംഗ് ഓഫിസർ, എയർക്രൂ എക്സാമിനിംഗ് ബോർഡ്, അഡ്വാൻസ് ഹെഡ്ക്വാർട്ടേഴ്സ്, വെസ്റ്റേൺ എയർ കമാൻഡ്, കോളേജ് ഓഫ് എയർ വാർഫെയറിൽ കമാൻഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.