എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സജീവമായിട്ടും നിലമ്പൂരില്‍ എന്തു ചെയ്യണമെന്നതില്‍ തീരുമാനമെടുക്കാനാവാതെ ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിക്ക് മണ്ഡലത്തില്‍ മല്‍സര സാധ്യതയില്ലെന്ന ബിജെപി അധ്യക്ഷന്‍റെ ആദ്യനിലപാട് പാര്‍ട്ടിക്ക് ക്ഷീണമായെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമായി. പി വി അന്‍വര്‍ മല്‍സരിച്ചാല്‍ പിന്‍തുണയ്ക്കണമെന്ന് വികാരം പാര്‍ട്ടിക്കുള്ളിലുണ്ടെങ്കിലും സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
കേരളത്തില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ഏതാണ് സൈഡായ അവസ്ഥായാണ്. രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായ വന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ എന്ത് ചെയ്യണമെന്നതില്‍ നേതൃത്വത്തിന് ഒരു ധാരണയുമില്ല. എത്രവോട്ട് കിട്ടുന്നതിനപ്പുറം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്ന പ്രാഥമിക പാഠം നേതൃത്വം മറന്നതില്‍ കടുത്ത അമര്‍ഷം പാര്‍ട്ടിക്കുള്ളില്‍ പുകയുകയാണ്. മല്‍സരസാധ്യതയില്ലെന്ന ആദ്യ നിലപാട് ക്ഷീണമായെന്ന് ക്ഷീണമുണ്ടാക്കി എന്ന് മാത്രമല്ല ഏറെക്കാലമായി ഇല്ലാതിരുന്ന വോട്ടുകച്ചവടം എന്ന ആക്ഷേപവും പാര്‍ട്ടി നേരിടേണ്ടി വരും.
2021 ല്‍ ബിജെപി 8595 വോട്ടും 2016ല്‍ സഖ്യകക്ഷിയായ BDJS 12,284 വോട്ടും നേടിയിരുന്നു. കെ സുരേന്ദ്രന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട് ലോസ്സഭയിലേക്ക് മല്‍സരിച്ചപ്പോള്‍ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ 17000 വോട്ടിന് മുകളില്‍ നേടിരുന്നു. ഇത്രയവും വോട്ടുകള്‍ ജയപരാജയം പോലും നിശ്ചയിക്കുമെന്നിരിക്കെ ബിജെപി നേതൃത്വം
എന്തുകൊണ്ട് തീരുമാനമെടുക്കുന്നില്ല എന്നത് വലിയ ചോദ്യമായി ഉയരുകയാണ്. പി വി അന്‍വര്‍ മല്‍സരിച്ചാല്‍ പിന്‍തുണയ്ക്കണമെന്ന് വികാരം പാര്‍ട്ടിക്കുള്ളിലുണ്ടെങ്കില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെങ്കിലും സംസ്ഥാന നേതൃത്വം ഇക്കാര്യത്തിലും മൗനത്തിലാണ്.