വയനാട് കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാനയാണ് മരിച്ചത്. കമ്പളക്കാട് സിനിമാളിനു സമീപം ഇന്നു രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാർഥിനിയാണ് ദില്‍ഷാന.

കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പാണ് അമിതവേഗത്തില്‍ വന്ന് കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. പിന്നാലെ പൈപ്പുകള്‍ കൂട്ടിയിട്ട സ്ഥലത്തേക്ക് ജീപ്പ് ഇടിച്ചുകയറി നില്‍ക്കുകയായിരുന്നു. വീടിന്റെ തൊട്ടുതാഴെയാണ് സംഭവം. വീട്ടില്‍ നിന്നും പാല്‍ വാങ്ങാനായിറങ്ങി റോഡരികില്‍ നില്‍ക്കുകയായിരുന്നു ദില്‍ഷാന.  

അപകടം നടന്നയുടനെ ദില്‍ഷാനയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ തന്നെ മരിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നും അമിതവേഗമാണെന്നും പറയുന്നുണ്ടെങ്കിലും അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ENGLISH SUMMARY:

A student died after being hit by a jeep while waiting by the roadside to buy milk in Kambalakkad, Wayanad. The deceased has been identified as Dilshana from Puthenthodukayil, Kambalakkad. The accident occurred around 7:30 this morning near the Cinema Hall in Kambalakkad. Dilshana was a second-year degree student at St. Mary’s College, Bathery.