മഴക്കെടുതിയെ തുടര്‍ന്ന് കണ്ണൂര്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ പ്രതിസന്ധി. മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ കഴിയുന്നത്. ഉച്ചയ്ക്ക് ശേഷം സംസ്കാരത്തിനായി എത്തിച്ച മൂന്ന് മൃതദേഹങ്ങള്‍ മണിക്കൂറുകളോളം ആംബുലന്‍സില്‍ കിടന്നു. കനത്ത മഴയും മഴയെ പ്രതിരോധിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് കാരണം. 30 ചിതകള്‍ ഇവിടെയുണ്ടെങ്കിലും ആറെണ്ണത്തിന് മാത്രമാണ് മേല്‍ക്കൂരയുള്ളത്. നനഞ്ഞ വിറകാണ് ചിതയൊരുക്കുന്നതിനായി ഉപയോഗിച്ചതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.