പി.വി. അന്‍വറിനെ യുഡിഎഫിലെടുക്കാനുള്ള നീക്കത്തിനെതിരെ അന്തരിച്ച ചലച്ചിത്രതാരം മാമക്കോയയുടെ മകനും അഭിനേതാവുമായ നിസാര്‍ മാമുക്കോയ. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ ഒരാളെ എങ്ങനെയാണ് കൂടെ നിര്‍ത്താന്‍ കഴിയുന്നതെന്ന് പിവി അന്‍വറിന്‍റെ പേരെടുത്ത് പറയാതെ നിസാര്‍ ചോദിക്കുന്നു. ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും സ്നേഹിച്ചവര്‍ക്ക് അന്‍വറിന്‍റെ വരവ് വലിയ മനപ്രയാസം ഉണ്ടാക്കുന്നുവെന്നും നിസാര്‍ പറയുന്നു. നിസാര്‍ മാമുക്കോയയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ.
''പ്രീയപ്പെട്ട രാഹുല്‍ജീ, എന്‍റെ രാഷ്ട്രീയം എന്തുമാകട്ടെ. എന്നാലും അങ്ങ് എന്‍റെ പ്രീയപ്പെട്ട രാജീവ് ജിയുടെ ഓമനപുത്രനും എന്‍റെ ജീവനായ ഇന്ദിരാജിയുടെ പേരക്കുട്ടിയും ആണ്. രാഷ്ട്രീയത്തിലെ തിന്മകള്‍ ചെറുതേ വലുതോ ആകട്ടെ ...നന്മകള്‍ ഉണ്ടെങ്കില്‍ പ്രവര്‍ത്തിക്കട്ടെ...വാക്കുകള്‍ മാറിക്കോട്ടെ...തിരുത്തിക്കോട്ടെ....അത് രാഷ്ട്രീയം അല്ലേ. ഇലക്ഷനോടൊപ്പം വരുന്ന വാഗ്ദാനപട്ടിക കണ്ടും കൊണ്ടും തൃപ്തിപ്പെട്ട വോട്ടര്‍മാര്‍ അടുത്ത് ഇലക്ഷന് വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്നതും ആകട്ടെ. പക്ഷെ രാഹുല്‍ജീ അങ്ങ് എനിക്കും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും സ്വന്തം ജീവനേക്കള്‍ ഏറെയാണ്. എന്നാല്‍ അങ്ങയുടെ ഡിഎന്‍എ പരിശോധിക്കാന്‍ പറഞ്ഞ രാഷ്ട്രീയ ഇവിടുത്തെ യുഡിഎഫ് മുന്നണിയിലേയ്ക്ക് വരുമ്പോള്‍ ഞങ്ങള്‍ ഇന്ദിരാജിയെയും രാജീവ് ജിയെയും മനിസിലേറ്റിയവര്‍ തേങ്ങുകയാണ്. എന്നെങ്കിലും ഒരുനാള്‍ താങ്കള്‍ നമ്മുടെ പ്രധാനമന്ത്രി ആകും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നവര്‍ക്ക് അവരുടെ അഭിമാനം സംരക്ഷിക്കാന്‍ താങ്കള്‍ ഇവിടുത്തെ മുന്നണിയോട് തീരുമാനം പറയണം. താങ്കളുടെയും നെഹ്റു കുടുംബത്തിന്‍റെയും മാനം കാക്കുന്നവര്‍ക്കൊപ്പം നില്‍ക്കണമെന്ന്''
നിസാറിന്‍റെ പ്രതികരണത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച മുറുകുകയാണ്.