കോഴിക്കോട് ബീച്ചിന് സമീപം പുതിയക്കടവില്‍ പട്ടാപ്പകല്‍ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മംഗലാപുരം സ്വദേശികളായ ശ്രീനിവാസന്‍, ലക്ഷ്മി എന്നിവരെ വെള്ളയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴുവയസുകാരന്‍റെ കൂട്ടുകാരുടെ ഇടപെടലിലൂടെയാണ് പ്രതികളെ പിടികൂടാനായത്.
രാവിലെ 11.45 ഓടെയാണ് സംഭവം. റോഡരികില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് നടോടിയായ സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന കുട്ടികള്‍ ബഹളം വെച്ചു. കുട്ടികള്‍ നടോടികളെ പിന്തുടര്‍ന്ന് സമീപത്ത് പെട്രോളിങ് നടത്തുകയായിരുന്ന പൊലീസിലും പിന്നീട് നാട്ടുകാരെയും അറിയിക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോകുന്ന ശ്രമത്തിനിടെ നടോടികള്‍ നടന്നുപോകുന്നതും കുട്ടികള്‍ ഇവര്‍ക്ക് പിന്നാലെ ഓടുന്നതും സിസിടിവിയിലുണ്ട്. ശ്രീനിവാസനും ലക്ഷ്മിയും 10 ദിവസം മുമ്പാണ് കോഴിക്കോട് എത്തിയത്. ശ്രീനിവാസനെതിരെ തൃശൂര്‍, എറണാകുളം ജില്ലകളില്‍ മോഷണക്കേസുണ്ട്. ഏഴുവയസുകാരന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി