കൊച്ചി തീരത്തു നിന്നും 38 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറായി ഉൾക്കടലിൽ ചെരിഞ്ഞ കപ്പലിൽ നിന്നുള്ള വസ്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ചുഴിയിൽപ്പെട്ടാണ് കപ്പൽ ചെരിഞ്ഞതെന്നാണ് സൂചന. കപ്പലിലെ കണ്ടെയ്നറുകളിലുള്ള മറൈൻ ഓയലും രാസവസ്തുക്കളും കടലിൽ പരന്നാൽ അപകടകരമായ സ്ഥിതിയുണ്ടാകും. ക്യാപ്റ്റനും ചീഫ് എൻജിനിയറും സെക്കണ്ട് എൻജിനിയറും കപ്പലിൽ തുടരുകയാണ്. അവശേഷിച്ച 21 ജീവനക്കാരെയും രക്ഷിച്ചു. ലൈബീരിയൻ പതാക വഹിക്കുന്ന എം.എസ്.സി എൽസ ത്രി എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.
വിഴിഞ്ഞത്തുനിന്ന് ചരക്കുമായി നീങ്ങിയ കപ്പലില്‍ 24 ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ ഒന്‍പതുപേര്‍ ലൈഫ് റാഫ്റ്റില്‍ കടലില്‍ ഇറങ്ങി. കപ്പലിലെ ക്യാപ്റ്റന്‍ റഷ്യക്കാരനാണ്. ജീവനക്കാരില്‍ 20 പേര്‍ ഫിലിപ്പീന്‍സ് പൗരന്മാരാണ്. കൂടാതെ രണ്ട് യുക്രെയ്നികളും ഒരു റഷ്യക്കാരനും ഒരു ജോര്‍ജിയക്കാരനും ജീവനക്കാരായുണ്ട്. കപ്പലില്‍ ഏകദേശം 400 കണ്ടെയ്‌നറുകളുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവയെല്ലാം അപകടകരമായ ചരക്കുകളല്ലെന്നും അധികൃതർ അറിയിച്ചു.
തീരസംരക്ഷണസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിരുന്നു. തീരസംരക്ഷണസേനയുടെ രണ്ട് കപ്പലുകളും അപകടസ്ഥലത്തെത്തി. തീരസംരക്ഷണസേനയുടെ ഡോണിയര്‍ വിമാനവും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. കപ്പല്‍ 25 ഡിഗ്രിയോളം ചരിഞ്ഞ് വളരെ അപകടകരമായ അവസ്ഥയിലായിരുന്നു. മറൈന്‍ ഗ്യാസ് ഓയിലാണ് കാര്‍ഗോയിലുണ്ടായിരുന്നത്. ചെറിയ തോതില്‍ സള്‍ഫര്‍ അടങ്ങിയ എണ്ണയാണിത്.