കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയതിൽ നടപടി. ആറ്റിങ്ങൽ യൂണിറ്റിലെ ഇൻസ്പെക്ടർ എം.എസ്.മനോജിനെ കെഎസ്ആർടിസി വിജിലിൻസ് വിഭാഗം സസ്പെൻഡ് ചെയ്തു.
മേയ് രണ്ടിന് മദ്യപിച്ച് ഡ്യൂട്ടിക്ക് പ്രവേശിച്ച മനോജ് ബ്രെത്തലൈസർ പരിശോധനയ്ക്ക് വിധേയമാകാൻ തയാറായില്ലെന്നും അനുമതി തേടാതെ ഡിപ്പോ വിട്ടുപോയെന്നുമാണ് റിപോർട്ട്. ആറ്റിങ്ങൽ ഡിപ്പോയിൽ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാൻ ബ്രെത്തലൈസർ പരിശോധന നടത്തുന്നത് മനോജിന്റെ നേതൃത്വത്തിൽ ആയിരുന്നു.
രാവിലെ പരിശോധനയ്ക്കെത്തിയ മനോജിന്‍റെ പെരുമാറ്റത്തില്‍ സ്റ്റേഷന്‍ മാസ്റ്ററിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ മനോജിനോട് സ്വയം ബ്രെത്തലൈസര്‍ പരിശോധനയ്ക്ക് വിധേയനാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വിസമ്മതിച്ച മനോജ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മനോജ് മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.