പഴനിയിൽ ബസ് കണ്ടക്ടറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടം. പുതുക്കോട്ടയിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസിലെ ഡ്രൈവർക്ക് ശാരീരിക അവശത അനുഭവപ്പെടുകയും അദ്ദേഹം മരിക്കുകയുമായിരുന്നു.
ബസ് ഓടിച്ച് കൊണ്ടിരിക്കെ ഡ്രൈവർ പ്രഭുവിന് നെഞ്ചുവേദന വരികയും അദ്ദേഹം കുഴഞ്ഞ് വീഴുകയും ചെയ്തു. ഇത് കണ്ട കണ്ടക്ടർ പെട്ടന്ന് തന്നെ കൈകൾ കൊണ്ട് ബ്രേക്ക് അമർത്തി ബസ് നിർത്തി.
അതിനാൽ വലിയ അപകടം ഒഴിവാക്കാനായി. ഈ സമയം ബസിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. കുഴഞ്ഞ് വീണ ഡ്രൈവർ മരണത്തിന് കീഴടങ്ങി.