പതിനാറ് കോച്ചുമായി തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് സര്‍വീസ് തുടങ്ങി. എണ്ണം ഇരട്ടിയായിട്ടും സീറ്റുകള്‍ നിറഞ്ഞായിരുന്നു ആദ്യ യാത്ര. സീറ്റുകള്‍ കിട്ടാനില്ലെന്നത് ആലപ്പുഴ റൂട്ടിലെ വന്ദേഭാരത് യാത്രക്കാരുടെ സ്ഥിരം പരാതിയായിരുന്നു. സീറ്റ് നോക്കുമ്പോഴെല്ലാം വെയ്റ്റിങ് ലിസ്റ്റ്. യാത്രക്കാരെ ഹാപ്പിയാക്കിയാണ് ഇന്ന് 16 കോച്ച് ട്രെയിന്‍ യാത്ര തുടങ്ങിയത്. നേരത്തെയുളള എട്ട് കോച്ചുകളാണ് ഇരട്ടിയായത്. 530 അധിക സീറ്റുകള്‍.എക്സിക്യൂട്ടീവ് ചെയര്‍ കാറുകളുടെ എണ്ണം രണ്ടായി. ഈയാഴ്ചത്തെ സര്‍വീസുകളിലെല്ലാം വെയ്റ്റിങ് ലിസ്റ്റ് 100 നുമുകളിലാണ്.