santhosh-kannur

 നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദു സായന്തിനെ ഒരു കൂട്ടമാളുകള്‍ മര്‍ദിച്ചെന്ന് പരാതി. ഹെല്‍മറ്റുകൊണ്ടുള്ള അടിയേറ്റ് മകന്‍റെ മൂക്കില്‍ നിന്നും ചോരവാര്‍ന്നു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അക്രമികള്‍ അനുവദിച്ചില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ‘താന്‍ വന്നുകാണുമ്പോള്‍ ഷര്‍ട്ടൊന്നുമില്ലാതെയാണ് മകന്‍ നില്‍ക്കുന്നത്, കണ്ണിനും മൂക്കിനും പരുക്കേറ്റു, ഫ്ലക്സ് നശിപ്പിച്ചെന്നുപറഞ്ഞായിരുന്നു മര്‍ദനമെന്നും ഇദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മറ്റൊരു സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് യദുവും സുഹൃത്തുക്കളും തിരിച്ചുവരുന്നതിനിടെയായിരുന്നു മര്‍ദനമേറ്റത്. ചിന്‍മയ സ്കൂളിന്റെ ഫ്ലക്സ് ബോര്‍ഡില്‍ കല്ലെറിഞ്ഞെന്ന് പറഞ്ഞായിരുന്നു ഒരുസംഘമാളുകള്‍ ഹെല്‍മറ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചത്.

രക്ഷപ്പെട്ട് ഒരു വീട്ടിൽ കയറി നിന്ന കുട്ടികളെ ബന്ധുക്കളെത്തിയാണ് രക്ഷിച്ചതെന്നും സന്തോഷ് പറഞ്ഞു സംഭവസ്ഥലത്തെത്തിയ സന്തോഷ് കീഴാറ്റൂരിനെ കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ പോലും അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ബിജെപി നേതാക്കളടക്കം തന്നെ വിളിച്ചു സംസാരിച്ചെന്നും കൂടുതല്‍ ആരോപണങ്ങള്‍ക്ക് മുതിരുന്നില്ലെന്നും നടന്‍ പറയുന്നു. 

ENGLISH SUMMARY:

Actor Santhosh Keezhattoor has alleged that a group of people assaulted his son, Yadhu Sayanth. According to him, the attackers used a helmet in the assault, causing his son's nose to bleed, and they didn’t even allow him to be taken to the hospital. “When I arrived, my son was standing there without a shirt, injured on his eye and nose. They beat him up claiming he had damaged a flex board,” said Santhosh Keezhattoor.