Untitled design - 1

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിൽ യുവാവിനെ വെട്ടിക്കൊന്നു. തടസ്സം പിടിക്കാനെത്തിയ ഭാര്യയ്ക്കു വെട്ടേറ്റു. ഇരുമ്പു പണിക്കാരൻ മടത്തേടത്ത് നിധീഷ് ബാബു ആണു കൊല്ലപ്പെട്ടത്.

വീടിനോട് ചേർന്ന പണിസ്ഥലത്ത് എത്തിയ രണ്ടു പേർ നിധീഷുമായി വാക്കുതർക്കമുണ്ടായി. തുടർന്നു വാക്കത്തി ഉപയോഗിച്ചു തലയ്ക്കു വെട്ടുകയായിരുന്നു. നിധീഷിന്റെ ഭാര്യ ശ്രുതിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിനു ശേഷം പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞു. ഇവർ നേരത്തെയും ഇവിടെ വരാറുണ്ടായിരുന്നുവെന്നു പറയുന്നു. എന്തിനാണ് ഇവർ പണിസ്ഥലത്ത് എത്തിയതെന്നും വാക്കുതർക്കമുണ്ടായതെന്നും വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

young man was killed in Kannur; his wife was also attacked and seriously injured