കല്യാണിയുടെ അമ്മ സന്ധ്യയുടെ മനോനിലയെചൊല്ലി ഭാര്യഭർതൃ വീട്ടുകാരുടെ പ്രതികരണങ്ങളിൽ വൈരുധ്യം. ഭര്‍തൃവീട്ടിലെ പ്രശ്നങ്ങള്‍ കാരണം സന്ധ്യക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്ന് അമ്മ അല്ലി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ സന്ധ്യ മാനസികപ്രശ്നത്തിന് ചികിൽസ തേടിയിരുന്നുവെന്ന് പറഞ്ഞ ഭർത്താവ് സുഭാഷ് കുട്ടി മരിച്ചത് ഭാര്യവീട്ടിൽ വച്ചാകാമെന്ന ആരോപണവും ഉന്നയിച്ചു.
പെട്ടെന്ന് ദേഷ്യം വരും. അപ്പോള്‍ സന്ധ്യ കുട്ടിയുടെ നെഞ്ചത്ത് അടിക്കും. ഇതാണ് സന്ധ്യയുടെ അമ്മ അല്ലി പറഞ്ഞത്. എന്നാൽ മാനസിക പ്രശ്നമില്ലെന്ന് അമ്മാവന്‍ സുഗതൻ പറയുന്നു. സന്ധ്യയെ ഭാര്യവീട്ടുകാരുടെ അറിവോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മനോരോഗ വിദഗ്ധനെ കാണിച്ചിരുന്നുവെന്ന് പറഞ്ഞത് ഭർത്താവ് സുഭാഷ്. ഭർതൃവീട്ടിലെ പീഡന ആരോപണം നിഷേധിച്ച സുഭാഷ് മകൾ കല്ല്യാണിയുടെ കൊലപാതകത്തിൽ ഭാര്യവീട്ടുകാരെയും സംശയിക്കുന്നു.