ട്രെയിനുകളില്‍ മോശം ഭക്ഷണം നല്‍കുന്നതിന് റയില്‍വെയെ രൂക്ഷമായി വിമര്‍ശിച്ച് എം.പിമാര്‍. വന്ദേഭാരതിലുള്‍പ്പെടെ നിലവാരമില്ലാത്ത ആഹാരസാധനങ്ങള്‍ നല്‍കിയ കരാര്‍ കമ്പനിയെ കരിമ്പട്ടികയിലാക്കണം എന്ന ആവശ്യവും ഉയര്‍ന്നു. ദക്ഷിണ റെയില്‍വേ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു എം.പിമാര്‍ ഒറ്റക്കെട്ടായി റയില്‍വെയെ വിമര്‍ശിച്ചത്.
ഇത്തരം ഭക്ഷണം എന്തിനാണ് യാത്രക്കാര്‍ക്ക് നല്‍കുന്നതെന്നായിരുന്നു എം.പിമാരുടെ ചോദ്യം. കരാറുകമ്പനിക്ക് പിഴ ചുമത്തി എന്ന റെയില്‍വേയുടെ മറുപടി എം.പിമാരെ തൃപ്തരാക്കിയില്ല. അതിവേഗ ട്രെയിനുകള്‍ക്കായി മൂന്നാം ലൈന്‍സ്ഥാപിക്കണമെന്ന് യുഡിഎഫ് എം.പിമാര്‍ ആവശ്യപ്പെട്ടപ്പോള്‍, അത് നടപ്പാവില്ലെന്ന വാദവുമായി സില്‍വര്‍ലൈന്‍ ഉയര്‍ത്തി ഇടതുപക്ഷം
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയാലെ വിഴിഞ്ഞം തുറമുഖം–ബാലരാമപുരം ടണലുള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നടപ്പാവൂ എന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവരെ സ്ലീപ്പര്‍ വന്ദേഭാരത് എത്രയും വേഗം വേണമെന്ന ആവശ്യവും എം.പിമാര്‍ ഉയര്‍ത്തി.