ആലപ്പുഴ തലവടി നീരേറ്റുപുറത്ത് കോളറ ബാധ. തലവടി സ്വദേശി പി.ജി രഘുവിനാണ് കോളറ സ്ഥിരീകരിച്ചത്. രണ്ടുദിവസം മുമ്പ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. പിന്നീട് ആരോഗ്യനില ഗുരുതരമാകുകയായിരുന്നു.
പഞ്ചായത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. രോഗിയുമായി സമ്പർക്കത്തിലായവരെ നിരീക്ഷിച്ച് വരികയാണ്. ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഉടൻ അവലോകനയോഗം ചേരും. സംസ്ഥാനത്ത് ഈ വർഷത്തെ രണ്ടാമത്തെ കേസാണിത്.