sandeep-akhil

TOPICS COVERED

മൂന്നാം കക്ഷി ഇടപെടലിനെ തുടര്‍ന്ന് പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയി എന്ന് സംവിധായകന്‍ അഖില്‍ മാരാര്‍ വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ചതിന് പിന്നാലെ  ബിജെപി-ആര്‍എസ്എസ് അനുകൂലികള്‍ അഖില്‍ മാരാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വ്യാപകമായ സൈബര്‍ അറ്റാക്കും അഖിലിനെതിരെ നടന്നു. 

ഇപ്പോഴിതാ അഖിലിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സന്ദീപ് വാര്യര്‍. പാവം അഖിൽമാരാരെ മിത്രങ്ങൾ ഒറ്റ ദിവസം കൊണ്ട് രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു.  ഒന്ന് പോടാപ്പാ, കാര്യാലയത്തിൽ നിന്നാണല്ലോ രാജ്യസ്നേഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതെന്നാണ് സന്ദീപ് ചോദിക്കുന്നത്. 

സന്ദീപിന്‍റെ കുറിപ്പ്

പാവം അഖിൽ മാരാരെ മിത്രങ്ങൾ ഒറ്റ ദിവസം കൊണ്ട് രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു.  ഒന്ന് പോടാപ്പാ, കാര്യാലയത്തിൽ നിന്നാണല്ലോ രാജ്യസ്നേഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. RSS ന്റെ രാജ്യസ്നേഹം എന്ന് പറയുന്നത് അവർ സ്നേഹിക്കുന്ന രാഷ്ട്ര സങ്കല്പത്തെ ആധാരമാക്കിയാണ്.  നമ്മൾ ജീവിക്കുന്ന യഥാർത്ഥമായ ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രത്തെയല്ല അവർ സ്നേഹിക്കുന്നത്,  മറിച്ച് ഏക ശിലാത്മകമായ എന്നാൽ ഒരിക്കലും സംഭവിക്കാത്ത ഹിന്ദു രാഷ്ട്രത്തെയാണ് അവർ സ്നേഹിക്കുന്നത്.  ഞാൻ എന്റെ വീടിനെ സ്നേഹിക്കുന്നു എന്നൊരാൾ പറയുകയാണെങ്കിൽ അതിന്റെ ചുവരുകളെയും വാതിലിനെയും ഉത്തരത്തെയും ഓടിനെയും സ്നേഹിക്കുന്നു എന്നാണോ അതോ ആ വീട്ടിൽ നിങ്ങളോടൊപ്പം കഴിയുന്ന,  ആ വീട്ടിൽ തന്നെ ജനിച്ച് വളർന്ന നിങ്ങളുടെ സഹോദരങ്ങളെയും മാതാപിതാക്കളെയും സ്നേഹിക്കുന്നതാണോ? ഏതാണ് വീട് സ്നേഹം? സ്വന്തം സഹോദരങ്ങളെ സ്നേഹിക്കാതെ വീടിനെ മാത്രം സ്നേഹിക്കാൻ കഴിയുമോ?  ഇത്‌ തന്നെയല്ലേ ആർഎസ്എസിന്റെ രാജ്യസ്നേഹവും?  ഹിമാലയം മുതൽ സിന്ധു സാഗരം വരെയുള്ള ഭൂമിയെ മാത്രം സ്നേഹിച്ചാൽ പോരാ അവിടെ ജനിച്ചു വളർന്നു ജീവിക്കുന്ന മനുഷ്യരെ discriminate ചെയ്യാതെ സ്നേഹിക്കാൻ കഴിയണം.  അപ്പോഴേ നിങ്ങളൊരു രാജ്യസ്നേഹിയാകൂ.

ENGLISH SUMMARY:

Following his criticism of India's response in Operation Sindhoora, filmmaker Akhil Marar faced severe backlash and was branded a traitor by many BJP-RSS supporters. In his comment, Marar had questioned India's withdrawal following third-party intervention and challenged the idea of equating support for the central government with patriotism. Now, BJP leaderSandeep Varier has come out in support of Akhil, sarcastically remarking that patriotism certificates seem to be issued from party offices, and lamented how Marar was labelled a traitor by his own friends in a single day