accident-edappal

കര്‍ണാടകയിലെ ചന്നപട്ടണയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂര്‍ കൊളക്കാട് സ്വദേശികളായ അതുല്‍– അലീന ദമ്പതിമാരുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അതുലിനെയും അലീനയെയും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച കാറിന് പിന്നാലെയെത്തിയ ബസ് ഇടിച്ചു കയറിയാണ് അപകടം. ഇതോടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. 

ENGLISH SUMMARY:

A tragic road accident in Channapatna, Karnataka claimed the life of a one-year-old child belonging to a Malayali couple from Kannur. The incident occurred around 4 AM when a bus rear-ended their car, causing it to crash into a divider and overturn.