cheruvathoor-death

കാസർകോട് ചെറുവത്തൂരിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു.  കൊൽക്കത്തക്കാരന്‍ മുൻതാജ് മിർ ആണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ നിർമാണ ജോലികൾ നടക്കുന്നതിനിടെയായിരുന്നു അപകടം. 

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞു. അതിഥി തൊഴിലാളികളായ മൂന്നുപേർ മണ്ണിനടിയിൽപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലീസും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുംതാജിന്റെ ജീവൻ രക്ഷിക്കാനായില്ല. കൊൽക്കത്ത സ്വദേശികളായ മുന്നാൽ ലസ്കർ, മോഹൻ തേജർ എന്നിവർ പരുക്കേറ്റ് ചികിത്സയിലാണ്. 

ചെറുവത്തൂരിൽ അശാസ്ത്രീയമായാണ് കുന്നിടിച്ച് ദേശീയപാത നിർമാണം നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കാലവർഷമാരംഭത്തോടെ കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിയാനും സാധ്യതയുണ്ട്

ENGLISH SUMMARY:

A migrant worker lost his life in a landslide during National Highway construction at Cheruvathur in Kasaragod. The deceased has been identified as Mumtaz Mir from Kolkata. Two others were injured in the incident, which occurred around 10:30 AM during ongoing construction work.