കോഴിക്കോട് മൂരാട് ദേശീയപാതയില്‍ കാറും വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി സ്വദേശികളായ റോജ, ദേവല്ലി, ഷിഗിൻ ലാൽ, അഴിയൂർ സ്വദേശി രഞ്ജി എന്നിവരാണ് ദാരുണമായി മരിച്ചത്. കര്‍ണാടക റജിസ്ട്രേഷന്‍ വാനും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വാനിലുണ്ടായിരുന്ന തെലുങ്കാനയിൽ നിന്നുള്ള ഏഴ് പേർക്ക് പരുക്കേറ്റു.