nipah-bengaluru

മലപ്പുറം വളാഞ്ചേരിയിൽ 42 കാരിക്ക് നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. പിന്നാലെ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിൽ യോഗം ചേര്‍ന്നു. ജില്ലാ കലക്ടറും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

പനിയും ശ്വാസതടസവും മൂലം മേയ് ഒന്നിനാണ് വളാഞ്ചേരി സി.എച്ച്.സിയിൽ ചികിൽസ തേടിയെത്തിയത്. ശ്വാസതടസം  കൂടിയതിനെ തുടർന്നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 

ENGLISH SUMMARY:

A 42-year-old woman from Valanchery, Malappuram, has tested positive for Nipah virus and is currently under treatment at a private hospital in Perinthalmanna. The confirmation came from the Pune Virology Lab. Health Minister Veena George convened an emergency meeting at the Malappuram Collectorate with top officials in attendance.