AI Genrated Image
സ്വകാര്യ കോസ്മറ്റിക്ക് ക്ലിനിക്കിലെ കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന സോഫ്റ്റവെയ്ര്‍ എന്‍ജിനീയറായ യുവതിയുടെ ഒന്‍പതു വിരലുകള്‍ മുറിച്ചുമാറ്റി. യു.എസ്.ടി ഗ്ലോബലിലെ എന്‍ജിനീയറായ എം.എസ് നീതുവിനാണ് ദാരുണാനുഭവം. ശസ്ത്രക്രിയക്ക് ശേഷം വീട്ടിലെത്തിയ നീതുവിന് അസ്വസ്ഥയുണ്ടയപ്പോള്‍ ഡോക്ടറെ വിളിച്ചിരുന്നുവെന്നും കുഴപ്പമില്ലെന്ന് വിശ്വസിപ്പിച്ചെന്നും നീതുവിന്‍റെ ഭര്‍ത്താവ് പത്മജിത്ത് പറഞ്ഞു. ചികില്‍സ പിഴവിന് കഴക്കൂട്ടം കുളത്തൂരുള്ള കോസ്മറ്റിക്ക് ക്ലിനിക്കിലെ ഡോ.ഷെനാള്‍ ശാശങ്കനെതിരെ പൊലീസ് കേസെടുത്തു.
ഫെബ്രുവരി 22 ന് കഴക്കൂട്ടത്തെ കോസ്മറ്റിക് ക്ലിനിക്കില്‍ അടിവയറ്റിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രിക്രിയക്ക് വിധേയായ നീതു ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ തിരുവന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ്. ഇടതു കൈയിലും കാലിലുമായി ഒന്‍പതു വിരലുകളാണ് ഒന്നരമാസത്തിന് ശേഷം മുറിച്ചുമാറ്റേണ്ടി വന്നത്. ശസ്ത്രിക്രിയക്ക് തൊട്ടടുത്ത ദിവസം വീട്ടിലെത്തിയപ്പോള്‍ നീതുവിന് അസ്വസ്തതയുണ്ടായിരുന്നു. ശസ്ത്രക്രിയ ചെയ്ത ഡോക്ടറെ വിളിച്ചപ്പോള്‍ കുഴപ്പമില്ലെന്ന് വിശ്വസിപ്പിച്ചെന്ന് ഭര്‍ത്താവ് പറഞ്ഞു.
എന്നാല്‍ തൊട്ടടുത്ത ദിവസം വീണ്ടും ആരോഗ്യം മോശമായപ്പോള്‍ കഴക്കൂട്ടത്തെ ക്ലിനിക്കിലെത്തി. ഗുരുതാവസ്ഥയിലെത്തയപ്പോളാണ് അനന്തപുരി ആശുപത്രിയിലേക് മാറ്റുകയായിരുന്നു. 27 ദിവസം വെന്‍റിലേറ്ററില്‍ കിടന്നതിന് ശേഷം ജീവന്‍ രക്ഷിക്കാനാണ് ഒന്‍പതു വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നത്.
ശസ്ത്രിക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘം വീഴ്ച പരിശോധിക്കുന്നുണ്ട്. കഴക്കൂട്ടത്താണ് ശസ്ത്രക്രിയ നടത്തിയതെങ്കിലും ഡിസ്ചാര്‍ജ് സമ്മറിയില്‍ കാണിച്ചിരിക്കുന്ന
ഇവരുടെ തന്നെ പൂട്ടിപ്പോയ പേട്ടയിലെ ആശുപത്രിയുടെ അഡ്രസ്സാണ്.