കെ.ആര്‍. ജോതിലാല്‍, ഡോ.എസ്.ചിത്ര, അദീല അബ്ദുല്ല
ഐഎഎസ് തലത്തില്‍ അഴിച്ചു പണി. കെ.ആര്‍. ജോതിലാലിനെ ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുഭരണവകുപ്പില്‍ നിന്നാണ് ജോതിലാല്‍ ധനകാര്യത്തിലേക്ക് മാറുന്നത്. ഡോ. എ.ജയതിലക് ചീഫ് സെക്രട്ടറിയപ്പോഴാണ് ധനകാര്യസെക്രട്ടറി പദവി ഒഴിഞ്ഞത്. മീര്‍മുഹമ്മദലിയെ കെഎസ്ഇബിയുടെ സിഎംഡിയായി നിയമിച്ചു. കേശവേന്ദ്രകുമാര്‍ ധനവകുപ്പില്‍ സെക്രട്ടറിയാകും.
ധനവകുപ്പില്‍ നിന്ന് ഡോ. ചിത്രയെ തദ്ദേശ വകുപ്പിലേക്കും മാറ്റി. ആഭ്യന്തര വകുപ്പ് അഡിഷണല്‍ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹ വനം വകുപ്പിന്‍റെ ചുമതലകൂടി വഹിക്കും. പുനീത് കുമാര്‍ തദ്ദേശ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാകും.
കെ.ബിജു പൊതുഭരണ വകുപ്പിന്‍റെ സെക്രട്ടറിയാകും. ഡോ. എ കൗശികന് ഗുരുവായൂര്‍ കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ ചുമതല നല്‍കി. ജീവന്‍ബാബു തീരപരിപാലന പദ്ധതിയുടെ അധിക ചുമതലയും അദീല അബ്ദുള്ള തദ്ദേശ വകുപ്പിലെ സ്പെഷല്‍സെക്രട്ടറി ചുമതലയും കൂടി വഹിക്കും.