ഒരു തുറമുഖത്തിന് വേണ്ടതെല്ലാം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണ് വിഴിഞ്ഞം. അതുകൊണ്ട് കൂടിയാണ് വിഴിഞ്ഞം തുറമുഖം ഒരു സ്വപ്ന പദ്ധതിയാകുന്നത്. എന്തൊക്കെയാണ് വിഴിഞ്ഞത്തിന്‍റെ പ്രത്യേകതകള്‍..?
1. വിഴിഞ്ഞത്തിന്‍റെ സ്വാഭാവിക ആഴം
18 മുതല്‍ 20 മീറ്ററാണ് വിഴിഞ്ഞത്തിന്‍റെ സ്വഭാവിക ആഴം.ഇത് യു.എല്‍.സി.വി അഥവ അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസ്സല്‍സ് എന്നറയിപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് നങ്കൂരമിടാം.അതിന് പ്രത്യേക ഡ്രഡ്ജിങൊന്നും ആവശ്യമില്ല.
2. രാജ്യാന്തര കപ്പല്‍ പാതയുമായുള്ള സാമീപ്യം
വിഴിഞ്ഞം തുറമുഖത്ത് നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അഥവാ 18.52 കിലോമീറ്റര്‍ അകലെയാണ് രാജ്യാന്തര കപ്പല്‍ പാത.ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്ന്.വര്‍ഷം ഒരു ലക്ഷം കപ്പലുകള്‍ വരെ ഇതുവഴി സഞ്ചരിക്കുന്നുവെന്നാണ് കണക്ക്ഈ സാമീപ്യം വലിയ ഡൈവേര്‍ഷന്‍ സമയമോ, ഇന്ധനച്ചെലവോ ഇല്ലാതെ കപ്പലുകള്‍ക്ക് വിഴിഞ്ഞത്തേക്ക് വരാന്‍ സാധ്യതയൊരുക്കുന്നു
3. ഏത് കാലാവസ്ഥയിലെ പ്രവര്‍ത്തിക്കുന്ന തുറമുഖം
ഏത് കലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് വിഴിഞ്ഞത്തിന്‍റെ ഭൂ പ്രകൃതി.സ്വഭാവിക പാറകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാല്‍ കാറ്റും മഴയും കാരണമുണ്ടാകുന്ന വലിയ തിരമാലകളില്‍ നിന്ന് തുറമുഖത്തിന് സംരക്ഷണമുണ്ടാകും.ചളിയും മണലും അടിഞ്ഞ് തുറമുഖത്തിന്‍റെ ആഴം കുറയുന്ന പ്രവണത മിക്ക തുറമുഖങ്ങളും പ്രശ്നമാണ്.ഇത് ഡ്രഡ്ജ് ചെയ്ത് കളയാന്‍ വന്‍ തുക ചെലവഴിക്കേണ്ടി വരും. വിഴിഞ്ഞത്തിന് ആ പ്രശ്നമില്ല. സ്വഭാവിക ആഴം കൂടുതലായതിനാല്‍ തിരകളുടെ ഉയരത്തെ ആശ്രയിക്കാതെ കപ്പലുകള്‍ക്ക് വന്ന് പോകാം.
4. ഓട്ടോമാറ്റഡ്, പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഓട്ടോമേറ്റഡ്, പരിസ്ഥിതി സൗഹൃത തുറമുഖമാണിത്.കപ്പലില്‍ നിന്ന് ബെര്‍ത്തിലേക്കും ബെര്‍ത്തില്‍ നിന്ന് കരയിലേക്കും കണ്ടെയ്നറുകള്‍ കയറ്റിറക്കുന്നത് ഓട്ടോമാറ്റി ക്രയിനുകള്‍ ഉപയോഗിച്ചാണ് ഇവയെല്ലാം ഡിജിറ്റലായാണ് നിയന്ത്രിക്കുന്നത്ഇത് തുറമുഖത്തിന്‍റെ കാര്യപ്രാപ്തി വര്‍ധിപ്പിക്കുന്നു.ജോലിക്കാരുടെ സുരക്ഷ കൂട്ടുന്നു, 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കുന്നു
5. ഇന്ത്യന്‍ തുറമുഖങ്ങളുടെ അമ്മ
കാരണം 18-20 മീറ്റര്‍ വരെയുള്ള സ്വഭാവിക ആഴം.വിഴിഞ്ഞത്തിന് മുന്‍പ് ഒരു 18000 ടി.ഇ.യു കണ്ടെയ്നര്‍ ശേഷിയുള്ള മദര്‍ ഷിപ്പുകള്‍ക്ക് ഇന്ത്യയില്‍ എത്തുക പ്രയാസമായിരുന്നു. കൊളംബോ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ തുറമുഖങ്ങളില്‍ എത്തിച്ച് അവിടെ നിന്ന് ഫീഡര്‍ ഷിപ്പുകളിലേക്ക് മാറ്റിയാണ് ചരക്കുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിച്ചിരുന്നത്. ഇനി മുതല്‍ വലിയ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിയായിരിക്കും ഇന്ത്യന്‍ ചരക്കുകള്‍ ഫീഡര്‍ ഷിപ്പുകളിലേക്ക് മാറ്റുക. റോഡ്, റെയില്‍ കണ്കിടവിറ്റികള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഈ ചരക്ക് കര വഴിയും സാധ്യമാകും.അങ്ങനെ രാജ്യത്തിന്‍റെ ഷിപ്പിങ് തലസ്ഥാനമാകാന്‍ വിഴിഞ്ഞത്തിന് കഴിയും