ponnamma-dc

TOPICS COVERED

ഡി സി കിഴക്കെമുറിയുടെ ഭാര്യ പൊന്നമ്മ ഡി സി അന്തരിച്ചു. രണ്ടു പതിറ്റാണ്ടോളം ഡി സി ബുക്സിൻ്റെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോട്ടയത്തായിരുന്നു അന്ത്യം. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം. 

തിരുവല്ല ബാലികാമഠം സ്കൂളിലെ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന പൊന്നമ്മ ഡിസി 1963 ആഗസ്റ്റ് 26 നാണ് ഡി സി കിഴക്കെമുറിയെ വിവാഹം കഴിക്കുന്നത്. 1974 ൽ  ഡി സി ബുക്സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡിസിയായിരുന്നു.

തകഴി, ബഷീർ, സി ജെ തോമസ് തുടങ്ങി ആദ്യകാല എഴുത്തുകാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന പൊന്നമ്മ ഡിസി സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. 

ഡി സി കിഴക്കേമുറിക്ക് ലഭിച്ച മരണാനന്തര പത്മഭൂഷൻ, രാഷ്ട്രപതി കെ ആർ നാരായണനിൽ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ  ഡി സി യായിരുന്നു. ചെങ്ങന്നൂർ കടക്കേത്തു പറമ്പിൽ പി പി ഐസക്കിൻ്റെയും റേച്ചലിൻ്റെയും ഇളയപുത്രിയായി 1934 ഡിസംബർ മൂന്നിനായിരുന്നു ജനനം. ഡിസി ബുക്സ് ആദ്യം പ്രസിദ്ധീകരിച്ച ടി.രാമലിംഗപ്പിള്ളയുടെ  മലയാളം ശൈലി നിഘണ്ടുവിന്റെ കരാർ പൊന്നമ്മ ഡിസിയുടെ പേരിലായിരുന്നു.

ENGLISH SUMMARY:

Ponnamma DC, wife of DC Kizhakemuri and a key figure behind DC Books for over two decades, passed away in Kottayam due to age-related ailments. Her contributions to the growth of one of Kerala's leading publishing houses remain significant. Her body is currently at a private hospital in Kottayam.