muthalapozhi-waster

TOPICS COVERED

മുതലപ്പൊഴി തീരപ്രദേശത്ത് ഇത്തവണ കണ്ണീര്‍ നനവുളള ഈസ്റ്റര്‍. മുതപ്പൊഴി മണല്‍മൂടി അടഞ്ഞതോടെ വലിയ ബോട്ടുകളിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ കൊടുംപട്ടിണിയിലാണ്. തുറമുഖത്തോട് അനുബന്ധിച്ച് മറ്റ് തൊഴിലുകള്‍ ചെയ്തിരുന്നവര്‍ക്കും മാസങ്ങളായി വരുമാനമില്ല.

മുതലപ്പൊഴിയില്‍ വിനോദസഞ്ചാരികള്‍ ഇറങ്ങിക്കളിക്കുന്ന ഈ ഭാഗം ചുരുങ്ങിയ ദിവസങ്ങള്‍ക്ക് മുമ്പ് വരെ ള വലിയ ബോട്ടുകള്‍ വരെ കുതിച്ച് പാഞ്ഞിരുന്ന പൊഴിമുഖമായിരുന്നു. വിനോദത്തിനെത്തിയവരുടെ  ആഘോഷങ്ങള്‍ ഒരു വശത്ത് തകര്‍ക്കുമ്പോള്‍ ചങ്ക് തകര്‍ന്ന് ഒരു കൂട്ടം മനുഷ്യരുണ്ടിവിടെ. എല്ലാ ഈസ്റ്ററും ആഘോഷപൂര്‍വം കൊണ്ടാടിയിരുന്ന തദ്ദേശവാസികള്‍. 

ഇവരുടെ മക്കള്‍ പണിക്ക് പോയിരുന്ന ബോട്ടുകള്‍ കായലില്‍ അടുക്കിയിട്ടിട്ടുണ്ട്.    പൊഴിമൂടിയതോടെ . കടല്‍ കലിതുളളിയെത്തുമ്പോള്‍ എവിടേയ്ക്ക് പോകുമെന്ന ആശങ്കയിലാണ്  ഒരു കാല്‍ മുറിച്ച് മാറ്റിയ ഈ മനുഷ്യന്‍. പൊഴി മുറിക്കാനുളള സര്‍ക്കാര്‍ നീക്ക ത്തെ കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികള്‍ കൂട്ടം ചേര്‍ന്ന് എതിര്‍ത്തിരുന്നു. മണല്‍ നീക്കി ഹാര്‍ബര്‍ മത്സ്യബന്ധനത്തിന് അനുയോജ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.ഡ്രജര്‍ എത്തിക്കുമെന്നും മണല്‍ നീക്കുമെന്നുമാണ് സര്‍ക്കാര്‍ വാഗ്ദാനം.

ENGLISH SUMMARY:

This Easter is one of sorrow for the coastal community of Muthalapozhi, where the sand-blocked estuary has left thousands of fishermen unable to venture out to sea. With large boats stranded and livelihoods at a standstill, many families are facing severe hunger and hardship.