(Representative Image: istockphoto/Wonchalerm Rungswang)
തിരുവനന്തപുരം കിളിമാനൂരില്‍ പിഞ്ചുമക്കളോട് അമ്മയുടെ ക്രൂരത. കിളിമാനൂര്‍ ഗവ. എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെയും യു.കെ.ജി വിദ്യാര്‍ഥിയെയും അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കേസെടുത്ത പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ വികൃതി സഹിക്കാന്‍ വയ്യാതെ ചെയ്ത് പോയതാണ് എന്ന് അമ്മ പൊലീസിനോട് പറഞ്ഞു.
കുട്ടികളുടെ അച്ഛനാണ് ഫോട്ടോ എടുത്ത് സ്കൂളിലെ ക്ലാസ് ടീച്ചര്‍ക്ക് അയച്ചത്. ഇതുകണ്ട ടീച്ചര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടികള്‍ കിളിമാനൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.